
Thiruvanathapuram, 23 February (H.S.)
തിരുവനന്തപുരം : സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്ട്ട് സമര്പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്ക്കാര് നിയമിച്ചു. മുന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്മാന്. അഡ്വ. എം രാജഗോപാലന് നായര്, റിട്ട. അഡീഷണല് സെക്രട്ടറി ശ്രീലത സുകുമാരന് എന്നിവരാണ് അംഗങ്ങള്. ധനകാര്യ വകുപ്പ് അഡീഷണല് സെക്രട്ടറി വി ആര് ശോഭ കമ്മീഷന് സെക്രട്ടറിയായി പ്രവര്ത്തിക്കും. സംസ്ഥാന ബജറ്റില് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
റിപ്പോര്ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിര്ദ്ദേശിച്ചതായി ധനകാര്യ മന്ത്രി കെ.എന് ബാലഗോപാല് വ്യക്തമാക്കി. അത് സമയബന്ധിതമായി നടപ്പാക്കും. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള് വ്യ്തമാക്കികൊണ്ട് പ്രത്യേക ഉത്തരവും ഉടന് ഇറങ്ങും.
സര്ക്കാര് ജീവനക്കാര്ക്ക് വമ്പന് പ്രഖ്യാപനമാണ് സംസ്ഥാന സര്ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. 12-ാം ശമ്പള പരിഷ്കരണ കമ്മീഷന് റിപ്പോര്ട്ട് പ്രാബല്യത്തില് വരുമ്പോള് ഇതോടെ സര്ക്കാര് ജീവനക്കാരുടെ ശമ്പളം വര്ധിക്കും. സര്ക്കാര് ജീവനക്കാരുടെ ഡി എ കുടിശിക മാര്ച്ച് മാസത്തിനകം തീര്ക്കും. ഡി എ കുടിശ്ശിക പൂര്ണ്ണമായും നല്കുമെന്നും ധനവകുപ്പ് മന്ത്രി കെ എന് ബാലഗോപാല് ബജറ്റില് പ്രഖ്യാപിച്ചിരുന്നു.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം കമ്മിറ്റി റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് ധനമന്ത്രി വ്യക്തമാക്കി. സര്ക്കാര് ജീവനക്കാര്ക്ക് പുതിയ പെന്ഷന് പദ്ധതിയും പ്രഖ്യാപിച്ചു. അഷ്വേര്ഡ് പെന്ഷന് പദ്ധതിയാണ് പ്രഖ്യാപിച്ചത്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഉറപ്പ് നല്കും.
---------------
Hindusthan Samachar / Sreejith S